Latest NewsIndia

പീഡന ശ്രമം : അച്ഛനെ മകൾ വെട്ടിക്കൊലപ്പെടുത്തി

ഡെറാഡൂൺ: പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെ മകൾ വെട്ടിക്കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ബാദ്കോട്ടിൽ 26 കാരിയായ മകളാണ് തന്റെ പിതാവിനെ വെട്ടിക്കൊന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് യുവതി വീട്ടിലെത്തിയത്. രാത്രി പരിപാടി കഴിഞ്ഞ്  ഉറങ്ങിയ സമയം 51കാരനായ പിതാവ് മുറിക്കകത്തേക്ക് എത്തി യുവതിയുടെ മേലേക്ക് ചാടിവീണു. ഞെട്ടിയുണർന്ന യുവതി എതിർക്കാൻ ശ്രമിച്ചെങ്കിലും പിതാവ് കൂടുതൽ ബലം പ്രയോഗിച്ചു.

ഈ സമയത്ത് വീട്ടിൽ അച്ഛനും മകളും മാത്രമാണ് ഉണ്ടായിരുന്നത്. ബലപ്രയോഗത്തിനിടയിൽ വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മഴു ഉപയോഗിച്ച് യുവതി അച്ഛനെ തുടർച്ചയായി വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചോരയൊലിച്ച് കിടക്കുന്ന പിതാവിനെയാണ് കണ്ടത്. ബന്ധുക്കൾ തിരക്കിയപ്പോഴാണ് തന്നെ പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കാര്യം മകൾ പറഞ്ഞത്.

വിവാഹിതയായ മകളെ റവന്യു പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പീഡിപ്പിക്കാൻ പിതാവ് ശ്രമിച്ചിരുന്നോ എന്ന കാര്യത്തിലടക്കം വിശദമായ അന്വേഷണം നടക്കുന്നുവെന്നാണ് റിപ്പോർട്ട്. നിലവിൽ റവന്യു പോലീസ് സംഘം അന്വേഷിക്കുന്ന കേസ് ഉടൻ തന്നെ ഉത്തരാഖണ്ഡ് പൊലീസിന് കൈമാറിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button