Latest NewsUAE

പോലീസ് കണ്ടുകെട്ടിയാലും വാഹനം വീട്ടിൽ തന്നെ സൂക്ഷിക്കാം

ഷാർജ: ട്രാഫിക് നിയമലംഘനങ്ങൾക്ക് ശിക്ഷയായി വണ്ടി പോലീസ് കണ്ടുകെട്ടിയാലും കാലാവധി കഴിയുന്നത് വരെ ഇനി വാഹനം വീട്ടിൽ സൂക്ഷിക്കാം. തിങ്കളാഴ്ച മുതൽ ഷാർജയിൽ ഈ സംവിധാനം നടപ്പിൽ വരും. കണ്ടുകെട്ടുന്ന വണ്ടിക്കുള്ളിൽ ഒരു ചെറിയ ട്രാക്കിങ് ഉപകരണം പിടിപ്പിക്കും. പാർക്കിങ് പ്രദേശത്ത് നിന്ന് വണ്ടി അൽപ്പം നീങ്ങിയാൽ ഉടൻ ഈ ട്രാക്കിങ് ഉപകരണം പോലീസിന് മുന്നറിയിപ്പ് ലഭിക്കും. വണ്ടി പിടിച്ചുവെക്കുന്ന കാലാവധി കഴിയുന്നത് വരെ ഇത് തുടരും. ഷാർജ ട്രാഫിക് ആൻഡ് പെട്രോൾ വിഭാഗം ആക്ടിങ് ഡയറക്ടർ ഹമദാൻ അൽ ബദവിയാണ് ഇക്കാര്യം അറിയിച്ചത്.

പിടിച്ചു വെക്കുന്ന കാലാവധിയിൽ വണ്ടി ഓടിക്കാതിരിക്കാനായി വണ്ടിയുടെ നമ്പർ പ്ളേറ്റും അഴിച്ചു മാറ്റി വെപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി. വണ്ടിയുടെ നമ്പർ ഇക്കാലയളവിൽ ഫെഡറൽ തലത്തിലുള്ള നിയമലംഘനങ്ങളുടെ പട്ടികയിൽ ഉണ്ടാകുകയും ചെയ്യും.

shortlink

Post Your Comments


Back to top button