ഏകജാലക സംവിധാനത്തിലെ വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും ജൂൺ 21 വൈകിട്ട് നാല് വരെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. അലോട്ട്‌മെന്റ് ലഭിക്കാത്തവർ റിന്യൂവൽ ഫോം നേരത്തേ അപേക്ഷ സമർപ്പിച്ച സ്‌കൂളിൽ സമർപ്പിക്കണം. ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്‌സൈറ്റിലെ APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം അടുത്തുള്ള ഏതെങ്കിലും സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കണം. വെരിഫിക്കേഷന് സമർപ്പിക്കാത്തവർ പ്രിന്റൗട്ടിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസിക്കനുസരിച്ച് പുതിയ ഓപ്ഷനുകൾ എഴുതി ചേർത്ത് ഏറ്റവും അടുത്ത സർക്കാർ/എയിഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ സമർപ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ജൂൺ 19 ന് അഡ്മിഷൻ വെബ്‌സൈറ്റിൽ (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും.
Post Your Comments