കൊപ്പാൾ; കുക്കന്നൂരിൽ അതിദാരുണമായി 3 കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു . യെല്ലമ്മ (30) മക്കളായ അക്ഷത (7), കാവ്യ( 4), നാഗരാജ് എന്നിവരാണ് മരിച്ചത്.
അക്ഷതയേയും കാവ്യയെയും അമ്മ യെല്ലമ്മ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ നിലയിലും നാഗരാജിന്റെ മൃതദേഹം സമീപത്തെ കുളത്തിനടുത്ത് നിന്നുമാണ് കണ്ടുകിട്ടിയത്.
മക്കളെ കൊലപ്പെടുത്തിയ ശേഷം ഫാനിൽ തൂങ്ങി മരിച്ചതാകാമെന്ന് പോലീസ് വ്യക്തമാക്കി. സമീപവാസികളാണ് 3 കുട്ടികളെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments