ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രോണിക് വാഹനങ്ങളുടെ ജി.എസ്.ടി കുറക്കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. ജൂണ്‍ 21 ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ടാകും. അതേസമയം 2030 ഓടെ രാജ്യത്ത് പൂര്‍ണമായും ഇലക്രോണിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് നീതി അയോഗെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രമുഖ വാഹന നിര്‍മ്മാതാക്കളുമായി നീതി അയോഗ് ചര്‍ച്ച നടത്തിയേക്കുമെന്നും. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറക്കുകയെന്നതാണ് ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി കുറക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ നികുതി വെട്ടിപ്പ് തടയുന്നതിനും , ജിഎസ്ടി കര്‍ശനമായി നടപ്പിലാക്കുന്നതിനുമുള്ള തീരുമാനങ്ങളും ചര്‍ച്ചകളും യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം നടക്കാന്‍ പോകുന്നത്. ജിഎസ്ടി നിയമം കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കും.
Post Your Comments