പത്തനംതിട്ട: അച്ചടക്കമില്ലായ്മ പാര്‍ട്ടിക്ക് പലപ്പോഴും തിരിച്ചടികള്‍ നല്‍കാറുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അത് പ്രകടമായിരുന്നു. ഇപ്പോഴിതാ പത്തനംതിട്ടയിലും ഡിവൈഎഫ്‌ഐയില്‍ നിന്ന് യുവതികള്‍ കൂട്ടരാജിക്കൊരുങ്ങിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് മൂന്ന് വനിതകള്‍ ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നിന്ന് രാജിവയ്ക്കാന്‍ കാരണം.
കോഴഞ്ചേരി, പെരുനാട്, പത്തനംതിട്ട സ്വദേശികളായ യുവതികളാണ് രാജി വച്ചത്.സംഘടനയില്‍ നേരിടുന്ന അവഗണനയും മാനസിക പീഡനവും ചൂണ്ടിക്കാട്ടിയാണ് യുവതികള്‍ രാജിക്കത്ത് നല്‍കിയത്.നേരത്തെ പി കെ ശശി എംഎല്‍എക്കെതിരെ പരാതിനല്‍കിയ വനിത നേതാവ് സംഘടനയ്ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. ആരോപണ വിധേയനെ പാര്‍ട്ടി സംരക്ഷിക്കുന്നതിലും, തനിക്കൊപ്പം നിലപാടെടുത്തവരെ തരംതാഴ്ത്തിയതിലും പ്രതിഷേധിച്ചായിരുന്നു രാജി.
എന്നാല്‍ രാജി തത്ക്കാലം സ്വീകരിക്കേണ്ടന്ന നിലപാടില്‍ ജില്ലാ നേതൃത്വമുള്ളത്. രാത്രി വൈകിയും ദൂര സ്ഥലങ്ങളില്‍ പ്രവര്‍ത്തനത്തിന് നിയോഗിക്കുമ്പോള്‍ പോകാതിരുന്നാല്‍ കമ്മിറ്റിയില്‍ അവഹേളിക്കുന്നുവെന്ന് കാട്ടിയാണ് മൂന്നുപേരും സംഘടനയില്‍ നിന്നും ഒഴിഞ്ഞത്.
Post Your Comments