KeralaLatest News

കെവിൻ വധക്കേസ് ; കൊലപ്പെടുത്തിയെന്ന വാദത്തിനു വ്യക്തമായ തെളിവില്ലെന്ന് പ്രതിഭാഗം

കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട കെവിനെ കൊലപ്പെടുത്തിയെന്ന വാദത്തിനു വ്യക്തമായ തെളിവില്ലെന്ന് പ്രതിഭാഗം കോടതിയിൽ അവതരിപ്പിച്ചു.അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച കുറ്റപത്രത്തിൽ ഇല്ലെന്ന് കേസ് വിസ്താരത്തിനിടെ പ്രതിഭാഗം വാദിച്ചു.

കെവിനെ തട്ടിക്കൊണ്ടു പോയെന്നു മാത്രമേ പ്രോസിക്യൂഷനു തെളിയിക്കാൻ സാധിച്ചിട്ടുള്ളൂ. കെവിനെ കൊലപ്പെടുത്തിയെന്ന വാദത്തിനു വ്യക്തമായ തെളിവില്ല.2018 മേയ് 27നു രാവിലെ 6നു ഒന്നാം പ്രതി സാനു ചാക്കോ ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐയെ വിളിച്ചിരുന്നെന്നു രേഖകൾ തെളിയിക്കുന്നു. ആ ഫോൺ കാളിൽ പറഞ്ഞതു പ്രകാരം കെവിൻ പ്രതികളുടെ പക്കൽ നിന്നു രക്ഷപ്പെട്ടു എന്നണ് മനസ്സിലാക്കേണ്ടത്. എന്നാൽ, കെവിൻ പ്രതികളുടെ പക്കൽ നിന്നു രക്ഷപ്പെടുകയായിരുന്നില്ല ,കൊല്ലപ്പെടുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഇതിന് മറുപടി നൽകി.

കെവിനേ ഷാനുവും സംഘവും തട്ടിക്കൊണ്ടുപോകുന്നതിന് തലേദിവസം നിയാസ് കെവിനെ വിളിച്ചിരുന്നു. നീനുവിന് ഫോൺ കൊടുക്കാൻ പറഞ്ഞപ്പോൾ കെവിൻ പറ്റില്ലെന്നുപറഞ്ഞു. അതുകൊണ്ട് നീനു അന്യായ തടങ്കലിലാണെന്നു പ്രതികൾ കരുതിയെന്നു പ്രതിഭാഗം വാദിച്ചു. നീനുവിനെ തിരികെ നൽകിയാൽ മാത്രമേ അനീഷിനെ വിട്ടയക്കൂവെന്നു പ്രതികൾ മേയ് 27നു രാവിലെ 5.45നു വിളിച്ചു പറഞ്ഞതായി 11–ാം സാക്ഷി മുൻപ് മൊഴി നൽകിയിരുന്നു. ആ വിവരം ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐയെ അറിയിച്ചിരുന്നതായി സാക്ഷി മൊഴിയുണ്ടെന്നും ഡിവെഎസ്പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button