KeralaLatest News

. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം അടുത്തദിവസം ശക്തമാകുന്നതോടെ കാലവര്‍ഷം വീണ്ടും സജീവമാകും

തിരുവനന്തപുരം : വായു ചുഴലിക്കാറ്റിന്റെ വരവോടെ കേരളത്തില്‍ പെയ്യേണ്ട തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് വന്‍ കുറവ് വന്നിരുന്നു. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം അടുത്തദിവസം ശക്തമാകുന്നതോടെ കാലവര്‍ഷം വീണ്ടും സജീവമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. സാധാരണ ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ ലഭിക്കേണ്ട മഴയില്‍ 30% ഇത്തവണ കുറവാണ്. ചുഴലിക്കാറ്റായ വായുവിന്റെ ഗതിമാറ്റം കാലവര്‍ഷത്തിന്റെ തുടക്കത്തെ ദുര്‍ബലപ്പെടുത്തിയെന്നാണു നിഗമനം.

ശക്തനായ വായു കാലവര്‍ഷക്കാറ്റിനെ ഉലച്ചു. അറബിക്കടലിലെ ഉപരിതല ചൂട് ഉയര്‍ന്നതാണ് വായുവിന്റെ പിറവിക്കു പ്രധാന കാരണമെന്നു കൊച്ചി സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി.മനോജ് പറഞ്ഞു. രാജ്യത്തെ പേടിപ്പിച്ച വായു ഗുജറാത്തിനു പടിഞ്ഞാറ് ദുര്‍ബലമായി. ഈ ആഴ്ചയോടെ അതു ഇല്ലാതാകുമെന്നാണു നിരീക്ഷണം. വായു പ്രതിഭാസം ഉണ്ടായിരുന്നില്ലെങ്കില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി നല്ല മഴ ലഭിക്കുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button