Latest NewsIndia

പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കാന്‍ നീക്കം

ന്യൂഡല്‍ഹി: വിനോദസഞ്ചാര മേഖലകളിലും യാത്രക്കാര്‍ കുറവുള്ള റൂട്ടുകളിലും സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് നൽകും. അടുത്ത നൂറുദിവസത്തിനുള്ളില്‍ ഇതിനായുള്ള ലേലനടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന. റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള ഐ.ആര്‍.സി.ടി.സി.ക്ക് രണ്ട് ട്രെയിനുകളുടെ നടത്തിപ്പ് നല്‍കി പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാനാണ് നീക്കം.

ഇതോടെ ട്രെയിനുകളുടെ ടിക്കറ്റ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഐ.ആര്‍.സി.ടി.സി. നേരിട്ട് നടത്തും. ആദ്യഘട്ടത്തില്‍ റെയില്‍വേ തിരഞ്ഞെടുക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകളുടെ നടത്തിപ്പ് ചുമതലയാകും ഐ.ആര്‍.സി.ടി.സി.ക്ക് നല്‍കുക. ട്രെയിനുകളുടെ കോച്ചുകളും ഐ.ആര്‍.സി.ടി.സി.ക്ക് ലീസിന് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button