KeralaLatest News

വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചു: മലപ്പുറത്ത് അധ്യാപികയെ പിരിച്ചുവിട്ടെന്ന് പരാതി

മലപ്പുറം: വിവാഹം കഴിഞ്ഞു നാലാം മാസം പ്രസവിച്ചുവെന്നാരോപിച്ച് മലപ്പുറത്ത് അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി. മലപ്പുറം കോട്ടക്കലിലെ സര്‍ക്കാര്‍ യു.പി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപികയാണ് പരാതിയുമായി കോട്ടയ്ക്കല്‍ പോലീസിനെ സമീപിച്ചത്.

പ്രസവാവധിയ്ക്ക് ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സ്‌കൂള്‍ അധികൃതരും പി.ടി.എയും അനുവദിക്കുന്നില്ല എന്നാണ് 33-കാരിയായ അധ്യാപിക പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കൂടാതെ പി.ടി.എ മീറ്റിഗില്‍ വെച്ച് അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് തന്നെ അപമാനിച്ചെന്നും അധ്യാപിക ആരോപിച്ചു. സംഭവത്തില്‍ കോട്ടയ്ക്കല്‍ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button