Life Style

ഔഷധങ്ങളുടെ കലവറയായ ചില പഴത്തൊലികളെ കുറിച്ച് അറിയാം

പഴത്തെക്കാളേറെ പോഷകഗുണമുള്ള ചില പഴങ്ങളുണ്ട്. ഇവയില്‍ പലതും നമ്മള്‍ രുചിയില്ലാത്തതിനാല്‍ കളയുകയാണ് പതിവ്. അത്തരത്തിലുള്ള പഴങ്ങളാണ് മാമ്പഴം, ഓറഞ്ച്, കിവി, പൈനാപ്പിള്‍, തണ്ണിമത്തന്‍ തുടങ്ങിയവ. മാമ്പഴത്തിന്റെ തൊലിയില്‍ വളരെയധികം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പത്തിലാക്കും. നെഞ്ചെരിച്ചില്‍, മലബന്ധം എന്നിവ തടയാന്‍ ഓറഞ്ചിന്റെ തൊലി വളരെ നല്ലതാണ്.

ശാരീരിക ക്ഷീണം കുറയ്ക്കാനുള്ള ബ്രൊമാലിന്‍ ഏറ്റവും കൂടുതലുള്ളത് പൈനാപ്പിളിന്റെ തൊലിയിലാണ്. തണ്ണിമത്തന്റെ തൊലി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. മേല്‍പ്പറഞ്ഞവയില്‍ ചിലതിന്റെ തൊലി നമുക്ക് കഴിക്കാന്‍ പറ്റില്ലെന്നത് ശരി തന്നെ. എന്നാല്‍ മാമ്ബഴം പോലുള്ളവയുടെ തൊലി കളയാതെ തന്നെ കഴിക്കാവുന്നതാണ്. അതിനാല്‍ ഇനി മുതല്‍ മാങ്ങ തൊലികളയാതെ കഴിച്ചുനോക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button