ന്യൂ ഡല്‍ഹി: ബിജെപിയുടെ ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചു കയറിയ ബോളിവുഡ് താരമായ എംപി സണ്ണി ഡിയോളിനെതിരെ നിയമ നടപടികള്‍ക്കൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രചാരണത്തിനായി അധികത്തുക ചെലവഴിച്ചതിനു കമ്മീഷന്‍ നോട്ടിസ് അയചെക്കും.
നിയമ പ്രകാരം പ്രചാരണങ്ങള്‍ക്കായി 70 ലക്ഷം രൂപ വരെ ചെലവഴിക്കാം. എന്നാല്‍ സണ്ണി ഡിയോള്‍ ചെലവഴിച്ച തുക 86 ലക്ഷത്തിനടുത്തു വരും. താരത്തിന്റെ അധികച്ചെലവ് സംബന്ധിച്ചു കമ്മിഷനു പരാതി കിട്ടിയിട്ടുണ്ട്.
ലഭിച്ച പരാതിയില്‍ കൂടുതല്‍ പണം പ്രചരണത്തിനായി ചെലവഴിച്ചാല്‍ സ്ഥാനാര്‍ഥിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കമ്മിഷന് അധികാരമുണ്ട്. വിജയിച്ച സ്ഥാനാര്‍ഥിയുടെ പാര്‍ലമെന്റ് അംഗത്വം സസ്‌പെന്‍ഡ് ചെയ്തു രണ്ടാം സ്ഥാനക്കാരന് അംഗത്വം നല്‍കാന്‍ വരെ കമ്മീഷനു കഴിയും. തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുന്‍പാണു ഗുരുദാസ്പൂരിലെ സ്ഥാനാര്‍ഥിയായി സണ്ണി ഡിയോളിനെ ബിജെപി പ്രഖ്യാപിച്ചത്. പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാക്കറെ 80,000 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണു സണ്ണി ലോക്‌സഭയിലേക്ക് വിജയിച്ചു കയറിയത്.
Post Your Comments