കൊച്ചി : ഇനി അനുമതിയില്ലാതെ ഡ്രോണുകൾക്ക് പറക്കാം.ഡ്രോണുകൾ പറത്താൻ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. സുരക്ഷാ പ്രശ്നനങ്ങൾ മുൻനിർത്തി കൃത്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ ഡ്രോൺ പറത്തുന്നതിനാണ് നിരോധനം കൊണ്ടുവന്നത്.
പരിഷ്‌കരിച്ച നിയമത്തിൽ 2 കിലോ വരെയുള്ള ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ വേണ്ട. മറ്റ് അനുമതികളൊന്നും കൂടാതെ ഡ്രോണുകൾ 60 മീറ്റർ വരെ പറത്താനും സാധിക്കും.എന്നാൽ നിരോധിത മേഖലകളിൽ ഡ്രോണുകൾ പറത്താൻ പാടില്ല. ഡിജിസിഐയുടെ വെബ്‌സൈറ്റിൽ പുതിയ പരിഷ്‌കരണവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും ലഭ്യമാണ്.
250 ഗ്രാമിനു മുകളിലുള്ള ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ കൊണ്ടുവരികയും ഡ്രോൺ പറത്താൻ പ്രത്യേകം പല അനുമതികൾ വേണമെന്നും പറഞ്ഞാണ് സർക്കാർ ആദ്യം ഉത്തരവ് കൊണ്ടുവരുന്നത്. ഇതോടെ പലരും പ്രതിസന്ധി ഘട്ടത്തിലായിരുന്നു.
Post Your Comments