KeralaLatest News

കുടുംബത്തില്‍ അടിക്കടിയുണ്ടാകുന്ന ദോഷങ്ങള്‍ക്കു പരിഹാരം കാണാന്‍ പൂജയും മന്ത്രവാദവും നടത്താമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

റാന്നി; മന്ത്രവാദവും ജോലി വാഗ്ദാനവും നടത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റിലായി. കുടുംബത്തില്‍ അടിക്കടിയുണ്ടാകുന്ന ദോഷങ്ങള്‍ക്കു പരിഹാരം കാണാന്‍ പൂജയും മന്ത്രവാദവും നടത്താമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് 1.65 ലക്ഷം രൂപ പലപ്പോഴായി വീട്ടുകാരില്‍ നിന്ന് വാങ്ങിയത്

പെരുനാട്ടിലുള്ള അഭിലാഷിന്റെ ബന്ധുവിന്റെ കുടുംബത്തെയാണ് മന്ത്രവാദം നടത്താമെന്നു പറഞ്ഞ് രൂപ കൈക്കലാക്കിയത്. കേസില്‍ അട്ടച്ചാക്കലില്‍ താമസിക്കുന്ന കോന്നി താഴം പാലയ്ക്കല്‍ സ്വദേശി അഭിലാഷ്്(38) ആണ് അറസ്റ്റിലായത്.

ഇയാള്‍ അറസ്റ്റിലായതിനു പിന്നാലെ നിരവധി കേസുകളും പുറത്തു വന്നു. കെ.ടി.ഡി.സിയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടു യുവാക്കളില്‍ നിന്നുമായി 13 ലക്ഷം രൂപ തട്ടിയെടുത്തതിനു ഇയാള്‍ക്കെതിരേ പത്തനംതിട്ട പോലീസില്‍ കേസ് ഉണ്ട്. അഭിലാഷിന്റെ പെരുനാട്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ കുടുംബദോഷം മൂലമാണെന്നും ഇത് പരിഹരിക്കാനുള്ള ആളെ എത്തിക്കാമെന്നും ഉറപ്പു നല്‍കിയാണ് 1.65 ലക്ഷം രൂപ വാങ്ങിയത്. നാളുകള്‍ കഴിഞ്ഞിട്ടും പൂജ നടത്തുകയോ അതിനായി ഏല്‍പ്പിച്ച പണം മടക്കി നല്‍കുകയോ ചെയ്യാത്തതിനെത്തുടര്‍ന്നായിരുന്നു ഇവര്‍ കേസ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button