ആലപ്പുഴ: പട്ടാപ്പകല്‍ വീടിനു മുന്നില്‍ പൊലീസുകാരിയെ പൊലീസുകാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് മൃഗീയമായി ചുട്ടുകൊന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളക്കരകേട്ടത്. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയുടെ കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായിരുന്നു മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യ പുഷ്പാകരന്‍.
ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്‌തേലില്‍ എന്‍.എ.അജാസ് ആണു പ്രതി. 50% പൊള്ളലേറ്റ ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ക്കും വീട്ടികാര്‍ക്കും ഇപ്പോളും വിശ്വസിക്കാനായിട്ടില്ല സൗമ്യയ്ക്ക് ഇത്തരമൊരു ദുര്‍വിധി ഉണ്ടാകുമെന്ന്.
പ്രാരാബ്ധങ്ങള്‍ തീര്‍ക്കാനും വീടിന്റെ വായ്പ തിരിച്ചടവിനും വള്ളികുന്നം സ്വദേശി സൗമ്യ വളരെയധികം ബുദ്ധിമുട്ടിയിരുന്നതായി സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. കഴിയുന്നതും ജോലിയില്‍നിന്ന് അവധിയെടുക്കാത്തതായിരുന്നു സൗമ്യയുടെ രീതി. ആഴ്ചയിലൊരിക്കലുള്ള ഒഴിവുദിവസം പോലും ജോലി ചെയ്യാറുണ്ട്. അതിന് അധികം പണം കിട്ടും. വായ്പ തിരിച്ചടയ്ക്കാന്‍ അത് കുറച്ചെങ്കിലും ആശ്വാസമാകുമെന്നു സൗമ്യ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.
വിവാഹശേഷം സൗമ്യ പിഎസ്സി പരീക്ഷകള്‍ പലതും എഴുതിയിരുന്നു. കെഎസ്ആര്‍ടിസിയില്‍ ജോലി കിട്ടിയെങ്കിലും പോയില്ല. പിന്നെയാണ് പൊലീസ് സര്‍വീസില്‍ കിട്ടിയത്. തൃശൂരിലെ പരിശീലനത്തിനു ശേഷം ആലപ്പുഴ എസ്പി ഓഫിസിലായിരുന്നു നിയമനം. ആയിടയ്ക്കാണ് സൗമ്യയുടെ ഭര്‍ത്താവ് സജീവ് ജോലി തേടി ഗള്‍ഫില്‍ പോയത്. 2 പ്രാവശ്യമായി ഗള്‍ഫില്‍ ജോലി ചെയ്തു.
അവിടെനിന്നു വന്നിട്ട് 10 മാസമായി. ഇപ്പോള്‍ ജോലി തേടി ലിബിയയിലേക്കു പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. ഭര്‍ത്താവ് സജീവ് നാട്ടിലെത്തി ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് സൗമ്യുടെ കുടുംബം പറഞ്ഞു.
Post Your Comments