കോഴിക്കോട്: മുന്‍ ജയില്‍ മേധാവിയായിരുന്ന ആര്‍ ശ്രീലേഖയുടെ സര്‍ക്കുലര്‍ ഡിജിപി ഋഷിരാജ് സിങ് തിരുത്തി. തടവുകാരുടെ ചെറിയ പ്രശ്‌നങ്ങൾ പറയാൻ പോലും ജയില്‍ ഉദ്യോഗസ്ഥര്‍ ഡിജിപിയെ സമയം നോക്കാതെ വിളിക്കുന്നുവെന്ന കാരണത്താൽ ഇറക്കിയ സർക്കുലറാണ് ഋഷിരാജ് സിങ് തിരുത്തിയത്.
തടവുകാര്‍ക്കു പോലീസ് അകമ്പടി ലഭിച്ചില്ലെങ്കില്‍ ഏതു സമയത്തും സൂപ്രണ്ടുമാര്‍ക്കു തന്നെ നേരിട്ടു വിളിക്കാമെന്നാണു ജയില്‍ വകുപ്പ് മേധാവിയായി ചുമതലയേറ്റയുടൻ നിർദ്ദേശമിറക്കി. ഇതേ വിഷയത്തിൽ ശ്രീലേഖ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നു തവണയാണു സര്‍ക്കുലര്‍ ഇറക്കിയത്. പോലീസ് അകമ്പടി പോലുള്ള ആവശ്യങ്ങള്‍ക്കു വിളിച്ച ചില ഉദ്യോഗസ്ഥരെ അച്ചടക്ക നടപടിയുടെ ഭാഗമായി പരിശീലന കേന്ദ്രത്തിലേക്കു സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
അടിയന്തിര കാര്യങ്ങൾക്ക് മാത്രമേ മേധാവിയെ വിളിക്കാൻ പാടുള്ളൂവെനന്നായിരുന്നു ശ്രീലേഖയുടെ സർക്കുലറിൽ പറഞ്ഞത്. ക്രമസമാധാന പ്രശ്‌നം, ജയില്‍ചാട്ടം, തടവുകാരുടെ ഗുരുതരമായ രോഗം, മരണം എന്നിവയാണ് അടിയന്തര സാഹചര്യമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പോലീസ് അകമ്പടി ലഭിക്കാത്തതു മൂലം പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കു തന്നെ നേരിട്ടു വിളിക്കാമെന്നാണു ഋഷിരാജ് സിങ്ങിന്റെ സര്‍ക്കുലർ.
Post Your Comments