കൊച്ചി: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ അന്വേഷണം ക്രൈംബ്രാഞ്ച് തന്നെ തുടരട്ടെയെന്ന് ഹൈക്കോടതി നിര്‍ദേശം. സ്വതന്ത്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ മറുപടി. പൊലീസിന്റെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് അന്വേഷണവും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. പിന്നീടാണ് പ്രതിപക്ഷ നേതാവ് ഇത്തരമൊരു ഹര്‍ജി നല്‍കിയത്.
അതേസമയം അന്വേഷണത്തോട് സഹകരിക്കാനും ആവശ്യമായ രേഖകള്‍ കൈമാറാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. പോലീസ് ബാലറ്റ് സംബന്ധിച്ച രേഖകള്‍ ലഭിക്കാന്‍ വോട്ടെണ്ണല്‍ കഴിയണം. രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, പോസ്റ്റല്‍ ബാലറ്റിനൊപ്പമുളള ഡിക്ലറേഷന്‍ അന്വേഷണസംഘത്തിന് കൈമാറണോ എന്ന കാര്യത്തില്‍ പിന്നീട് ഹൈക്കോടതി വാദം കേള്‍ക്കും. ഹര്‍ജി മൂന്നാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും.
Post Your Comments