Latest NewsUAE

വീട്ടുജോലിക്കാരിയുടെ ഫോൺ നോക്കിയപ്പോൾ നിറയെ വനിത സ്‌പോൺസറുടെയും മകളുടെയും അർദ്ധനഗ്ന ചിത്രങ്ങൾ; എല്ലാം കാമുകനു വേണ്ടി

ദുബായ്: ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങൾ കാണിക്കുന്നവിധത്തിലുള്ള വനിതാ സ്പോൺസറുടെയും മകളുടെയും അർദ്ധനഗ്ന ചിത്രങ്ങൾ അനുമതിയില്ലാതെ ഫോണിൽ പകർത്തിയ വീട്ടു ജോലിക്കാരിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഈ ചിത്രങ്ങളെല്ലാം ആ വീട്ടിൽ സ്ഥിരമായി വരാറുള്ള സ്വന്തം കാമുകന് അയച്ചുകൊടുത്തതായും കണ്ടെത്തി.

സ്പോൺസറും മകളും അറിയാതെ ഇവർ എല്ലാ ദിവസവും അർദ്ധനഗ്ന ചിത്രങ്ങൾ പകർത്തുമായിരുന്നു. ഏഷ്യൻ രാജ്യത്തിൽ നിന്നുള്ള ജോലിക്കാരിയുടെ പെരുമാറ്റത്തിൽ സ്പോൺസർക്ക് സംശയം തോന്നിയതോടെയാണ് സംഭവങ്ങൾ വെളിച്ചത്തുവരുന്നത്. വീട്ടിലെ കിടപ്പുമുറികൾ ഉള്‍പ്പെടെയുള്ളവ വൃത്തിയാക്കുമ്പോൾ ജോലിക്കാരി മൊബൈൽ ഫോണ്‍ ക്യാമറ ഓൺ ചെയ്ത് പിടിക്കാറുണ്ടായിരുന്നു.

ഒരുദിവസം ഫോൺ സ്പോൺസറുടെ മുറിയിൽ മറന്നുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുറിയിൽ ഫോൺ ഇരിക്കുന്നതുകണ്ട സ്പോൺ‌സർ വെറുതെ അതൊന്ന് ഓപ്പൺ ചെയ്തുനോക്കുകയായിരുന്നു. തന്റെയും മകളുടെയും വിവിധ രീതിയിലുള്ള ചിത്രങ്ങങ്ങൾ കണ്ട് സ്പോൺസർ ഞെട്ടി. ഈ ചിത്രങ്ങളെല്ലാം വീഡിയോ ക്ലിപ്പാക്കി കാമുകന് അയച്ചുകൊടുത്തതായും കണ്ടെത്തി. തുടർന്ന് സ്പോൺസർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഫുജൈറ കോടതിയിൽ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കെല്ലാം ജോലിക്കാരി നിശബ്ദത പാലിച്ചു. വാദങ്ങളൊന്നും നിരത്താതെ കോടതിയിൽ കുറ്റം സമ്മതിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. വീട്ടിൽ അടിയ്ക്കടി വരാറുള്ള കാമുകനുമായി ബന്ധമുണ്ടെന്നും ജോലിക്കാരി കോടതിയിൽ സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button