ന്യൂഡല്‍ഹി: മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ തീവണ്ടിയാത്രകള്‍ പതിവാക്കണമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ്. റെയില്‍വെയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ പരിഹരിച്ച് സര്‍വീസ് മെച്ചപ്പെടുത്തുന്നതിനായാണ് ഇത്തരത്തിലൊരു തീരുമാനം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരമായി ട്രെയിനില്‍ തന്നെ യാത്ര ചെയ്യുകയാണെങ്കില്‍ ട്രെയിനിലെ സ്ഥിതിഗതികള്‍ നേരിട്ടുതന്നെ മനസിലാക്കാന്‍ കഴിയും. ഇതിലൂടെ റെയില്‍വേയുടെ സേവനം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച കത്തില്‍ വിനോദ് കുമാര്‍ യാദവ് വ്യക്തമാക്കുന്നത്.
ഔദ്യോഗിക യാത്രകളടക്കം ട്രെയിനില്‍ നടത്തി കോച്ചുകളുടെ അവസ്ഥ പരിശോധിക്കാനും യത്രക്കാരുമായി സംവദിക്കാനും ശ്രമിക്കണം. ഔദ്യോഗിക പരിശോധനയുടെ ഭാഗമായി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ നിലവിലെ സ്ഥിതിഗതികള്‍, ബയോടോയിലറ്റ്, കാറ്ററിംഗ് തുടങ്ങിയ സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യാത്ര ട്രെയിനിലാക്കുന്നതോടെ ഇതൊക്കെ കണ്ടുപിടിക്കാനാകുമെന്നാണ് ചെയർമാൻ വ്യക്തമാക്കുന്നത്.
Post Your Comments