ക്വലാലംപുര്‍: കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എം.എച്ച് 370-ന് എന്തു സംഭവിച്ചു എന്ന കാര്യത്തിൽ ദുരൂഹതയുണർത്തി പുതിയ കണ്ടെത്തൽ. വിമാനത്തിന്‍റെ പൈലറ്റിന് മാനസിക പ്രശ്നമുണ്ടായിരുന്നെന്നും അതാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നുമാണ് പുതിയ പഠനം പറയുന്നത്. അസാധാരണമായ രീതിയില്‍, 40,000 അടി ഉയരത്തില്‍ വിമാനം പറത്തുകയും യാത്രക്കാരെല്ലാം കൊല്ലപ്പെട്ട ശേഷം വിമാനം സമുദ്രത്തില്‍ ഇടിച്ചിറക്കുകയുമായിരുന്നെന്നാണ് സൂചന. അമേരിക്കന്‍ മാസികയായ ‘ദ അറ്റ്‌ലാന്റിക്കി’ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വില്യം ലാങ്‌വിഷെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിമാനം കാണാതായദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മലേഷ്യന്‍ അധികൃതര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നാണ് വില്യം ലാങ്‌വിഷെ പറയുന്നത്. 2014- മാര്‍ച്ച് എട്ടിനാണ് ക്വലാലംപുരില്‍നിന്ന് 239 യാത്രക്കാരുമായി ബെയ്ജിങ്ങിലേയ്ക്ക് പുറപ്പട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനം അപ്രത്യക്ഷമായത്. കാണാതായ ദിവസം പുലര്‍ച്ചെ 1.10നും 1.21നും ഇടയിലാണ് അവസാനമായി വിമാനം റഡാറില്‍ ദൃശ്യമായത്.
Post Your Comments