കൊല്‍ക്കത്ത: ഹൂഗ്ലി നദിയില്‍ വാനിഷിംഗ് മാജിക് അവതരിപ്പിക്കുന്നതിനിടെ മായാജാലക്കാരന്‍ അപ്രത്യക്ഷനായി. അദ്ദേഹം മുങ്ങിമരിച്ചതായി സംശയം. മാന്‍ഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചല്‍ ലാഹിരി(41)യെയാണു കാണാതായത്. 100 വര്‍ഷം മുമ്പ് ഹാരി ഹൗഡിനി പ്രസിദ്ധമാക്കിയ “കാണാതാകല്‍” വിദ്യ അനുകരിക്കവെയാണു ലാഹിരി അപകടത്തില്‍പ്പെട്ടത്. ഞായറാഴ്‌ചയാണ് ആറടി ഉയരമുള്ള കൂട്ടിലടച്ചു ഹൗറ പാലത്തില്‍നിന്ന് അദ്ദേഹത്തെ ഹൂഗ്ലി നദിയിലേക്ക് ഇറക്കിയത്.
ആറ് പൂട്ടുകള്‍ തുറന്നിട്ടുവേണമായിരുന്നു അദ്ദേഹത്തിനു രക്ഷപ്പെടാന്‍. ലാഹിരി മടങ്ങിവരാന്‍ വൈകിയത് മായാജാല പ്രകടത്തിന്റെ ഭാഗമാണെന്നായിരുന്നു കാഴ്‌ചക്കാര്‍ കരുതിയത്. 2013ല്‍ ഇതേപ്രകടനം അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കണ്ണുകള്‍ മറച്ചും കൈകാലുകള്‍ ബന്ധിപ്പിച്ചുമാണ് അദ്ദേഹം മാന്ത്രികവിദ്യക്ക് ഇറങ്ങിയത്. നദിക്കടിയില്‍നിന്നും കെട്ടുകളഴിച്ചു രക്ഷപ്പെട്ടു കരയിലേക്കു നീന്തിവരുമെന്നാണു അദ്ദേഹം പറഞ്ഞിരുന്നത്. നീന്തല്‍ വിദഗ്‌ധരും ദുരന്ത നിവാരണ സേനയും രംഗത്തെത്തിയെങ്കിലും ലാഹിരിയെ കണ്ടെത്താനായില്ല.
ബോട്ടിലോ കപ്പലിലോ മാജിക് നടത്തുമെന്നു പറഞ്ഞാണു കൊല്‍ക്കത്ത പോലീസിന്റെയും കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്‌റ്റിന്റെയും അനുമതി തേടിയത്. എന്നാല്‍, നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി അതിസാഹസികമായാണ് അദ്ദേഹം മായാജാലം അവതരിപ്പിച്ചതെന്നു പോര്‍ട്ട് ട്രസ്‌റ്റ് ആരോപിച്ചു.നദിക്കടിയില്‍നിന്നും കെട്ടുകളഴിച്ചു രക്ഷപ്പെട്ട് കരയിലേക്ക് നീന്തി വരുമെന്നാണ് ചഞ്ചല്‍ കാണികളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഏറെ നേരത്തിന് ശേഷവും ചഞ്ചലിനെ കാണാഞ്ഞതിനെത്തുടര്‍ന്ന് കാണികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Post Your Comments