Latest NewsKerala

എച്ച് വൺ എൻ വൺ വ്യാപകമാകുന്നു ; രോഗികളെ ചികിൽസിച്ച ഡോക്ടർമാർക്ക് പനി സ്ഥിരീകരിച്ചു

കോട്ടയം : കോട്ടയത്ത് എച്ച് വൺ എൻ വൺ വ്യാപകമാകുന്നു. രോഗികളെ ചികിത്സിച്ച മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് പനി സ്ഥിരീകരിച്ചു. മൂന്ന് ഡോക്ടർമാർ നിരീക്ഷണത്തിലാണ്. മെഡിക്കല്‍ കോളേജിലെ മെഡിസിൻ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കാണ് പനി ബാധിച്ചത്. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 64 പേര്‍ക്കാണ് ജില്ലയില്‍ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്. അതിൽ മൂന്ന് പേർ മരിച്ചിരുന്നു.

ജില്ലയിൽ ഇതുവരെ 30 പേര്‍ക്ക് എലിപ്പനിയും 25 പേര്‍ക്ക് ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു. ഹെപ്പറ്റൈറ്റിസ് ബി രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനയാണുള്ളത്. 90 പേര്‍ക്ക് സാധാരണ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആഴ്ച 1796 പേര്‍ക്ക് പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാനമായും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ വൈക്കം തലയോലപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പനി കേസുകളുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button