
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ്.പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഗ്രാമിന് 3,070 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.24,560 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,070 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജൂണ്‍ 17 ന് ഗ്രാമിന് 3,060 രൂപയും പവന് 24, 480 രൂപയുമായിരുന്നു നിരക്ക്. ജൂണ്‍ 14 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,090 രൂപയും പവന് 24,720 രൂപയുമായിരുന്നു നിരക്ക്.
ആഗോളവിപണിയില്‍ സ്വർണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ആറ് ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,344.74 ഡോളറാണ് ഇന്നത്തെ നിരക്ക്.
Post Your Comments