Latest NewsKerala

ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങുന്ന സർക്കാർ ഡോക്ടർമാർ ; സംഭവം കേരളത്തിൽ

കാസർഗോഡ്: ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ രോഗികളിൽനിന്ന് കൈക്കൂലി വാങ്ങുന്നു. കാസർഗോഡ് ജനറൽ ആശുപത്രിയിലാണ് സംഭവം നടന്നത്. ഹെർണിയ അസുഖവുമായി എത്തിയ രോഗികളിൽ നിന്നുമാണ് രണ്ട് ഡോക്ടർമാർ കൈക്കൂലി വാങ്ങിയത്. സുനിൽ ചന്ദ്ര, വെങ്കിടഗിരി എന്നീ ഡോക്ടർമാർക്ക് 5000 രൂപയാണ് രോഗി കൈക്കൂലി നൽകിയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രമുഖ ചാനലിന് ലഭിക്കുകയും ചെയ്തു. ഹെർണിയ ചികിത്സയ്ക്കായി ഡോക്ടർ സുനിൽ ചന്ദ്രയെ അദ്ദേഹത്തിന്റെ ക്ലിനിക്കിൽ എത്തിയാണ് രോഗി കണ്ടത്. തുടർന്ന് ഡോക്ടർ ശസ്ത്രക്രിയക്ക് നിർദ്ദേശിക്കുകയായിരുന്നു. ഇതിന് ശേഷം അനസ്‌തേഷ്യ വിദഗ്ധൻ വെങ്കിടഗിരിയെ കാണാൻ രോഗിയോട് സുനിൽ ചന്ദ്ര നിർദ്ദേശിച്ചു. തുടർന്ന് രോഗി വെങ്കിടഗിരിയെ ചെന്നുകണ്ടു. അദ്ദേഹം 1500 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.

രോഗി പണം നൽകിയപ്പോൾ സുനിൽ ചന്ദ്രയ്ക്കും തുക കൈമാറണമെന്ന് വെങ്കിടഗിരി ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ വിജിലൻസിന് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും രോഗി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button