ടോക്യോ: ശക്തമായ ഭൂചലനം. ജപ്പാനില്‍ പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനം അനുഭവപ്പെട്ടത്. സമുദ്രത്തിലെ 10 കിലോമീറ്റര്‍ അടിയിലായി ഭൂചലനമുണ്ടായതിനാൽ യമഗാട്ട, നിഗാട്ട, ഇഷികാവ തുടങ്ങിയ തീര നഗരങ്ങളില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും തിരമാലകള്‍ 3.3 മീറ്റര്‍ ഉയർന്നേക്കുമെന്നും ജപ്പാന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ബുള്ളറ്റ് ട്രെയിനുകള്‍ റദ്ദാക്കുകയും കാഷിവസാകി-കാരിവ ആണവ വൈദ്യുത നിലയത്തിലെ ഏഴ് റിയാട്കറുകള്‍ അടയ്ക്കുകയും ചെയ്തു. അതേസമയം ഇതുവരെ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ക്യോഡോ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments