Latest NewsInternational

ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ ഉത്തരവ് പിൻവലിച്ചു; ഹോങ്കോങ്ങില്‍ പ്രക്ഷോഭം തുടരുന്നു

ഹോങ്കോങ്: ഹോങ്കോങ്ങിലെ ജയിലിൽ നിന്ന് കൊടുംകുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ഉത്തരവ് താല്‍ക്കാലികമായി പിന്‍വലിച്ചിട്ടും പ്രക്ഷോഭം അവസാനിക്കുന്നില്ല. വിവാദ ബില്‍ താല്‍ക്കാലികമായി ഉപേക്ഷിക്കുകയാണെന്ന് ഹോങ്കോംഗ് ഭരണാധികാരി കാരി ലാം പ്രഖ്യാപിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഖേദപ്രകടനവും നടത്തി. ഒരുപാട് വൈകിപ്പറഞ്ഞ ക്ഷമാപണത്തെ ജനാധിപത്യ പ്രക്ഷോഭകാരികൾ പക്ഷേ തള്ളിക്കളയുകയായിരുന്നു.

എന്നാൽ പുതിയ ആവശ്യങ്ങളുമായി പ്രതിഷേധക്കാർ തെരുവുകളിലേക്കിറങ്ങിയിരിക്കുകയാണ്. സമരാനുകൂലികളുടെ കുത്തൊഴുക്ക് പൊതുജനങ്ങൾ തൃപ്തരല്ലെന്ന് സൂചിപ്പിക്കുന്നു. ലാമിന്‍റെ പ്രസ്താവനയിൽ നിരാശയുണ്ടെന്ന് പ്രതിഷേധക്കാരിൽ പലരും പറഞ്ഞു. അവർ ക്ഷമാപണത്തെ യാതൊരു രീതിയിലും അംഗീകരിക്കുന്നില്ല. സമ്മർദ്ദത്തെ തുടര്‍ന്നാണ്‌ കാരി ലാം ക്ഷമാപണം നടത്തിയതെന്നാണ് അവരുടെ വാദം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇത് ചൈനക്കുള്ള വ്യക്തമായ സന്ദേശമാണ് നൽകുന്നത്.

ഹോങ്കോംഗിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യാൻ ബീജിംഗ് ആഗ്രഹിക്കുന്നുവെങ്കിൽ ഈ ജനത അവരുടെ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് വീണ്ടും വീണ്ടും രംഗത്തുവരും’- ഹോങ്കോംഗിലെ ചൈനീസ് യൂണിവെഴ്സിറ്റിയിലെ പ്രൊഫസറായ വില്ലി ലാം പറഞ്ഞു.

കാരി ലാം രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. കൂടാതെ ബില്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണം, ബുധനാഴ്ച പ്രതിഷേധക്കാർക്കെതിരെ പോലീസ് സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നടപടികളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണം, പ്രതിഷേധങ്ങളെ നിയമവിരുദ്ധ പ്രക്ഷോഭമാക്കി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം – എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button