Latest NewsKerala

കേരളകോണ്‍ഗ്രസ് പിളര്‍ന്നതോടെ മുതിര്‍ന്ന നേതാവിനെ തെരഞ്ഞെടുക്കാന്‍ ജോസഫ് വിഭാഗം

കോട്ടയം : കേരളകോണ്‍ഗ്രസ് പിളര്‍ന്നതോടെ മുതിര്‍ന്ന നേതാവിനെ തെരഞ്ഞെടുക്കാന്‍ ജോസഫ് വിഭാഗം . അതേസമയം, കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പ്രതിസന്ധിയിലാക്കും. പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗവും മുന്നണിയില്‍ തുടരട്ടെയെന്ന സമീപനമാണ് യുഡിഎഫിനുള്ളത്. 1982-ലെ സമാന സാഹചര്യമാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഉപതെരഞ്ഞടുപ്പുകളില്‍ ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടല്‍ തുടര്‍ന്നാല്‍ യുഡിഎഫ് കനത്ത തിരിച്ചടിയാകും നേരിടുക.

കെ എം മാണിയുടെ നിര്യാണത്തോടെ ഒഴിവു വന്ന പാലായിലെ ഉപതെരഞ്ഞെടുപ്പാകും മുന്നണിയെ ഏറെ പ്രതിസന്ധിയിലാക്കുക. പാര്‍ട്ടി തങ്ങളോടൊപ്പമാണെന്ന് ഉറപ്പിക്കാനായി രണ്ടു വിഭാഗവും സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിക്കുമെന്നുറപ്പാണ്. ജോസ് കെ മാണി പക്ഷത്തിന് പാലായെ സംബന്ധിച്ച് വൈകാരിക തലം കൂടിയുണ്ട്. മാണിയില്‍ നിന്നും തങ്ങള്‍ക്കൊപ്പം ചേര്‍ന്ന സീനിയര്‍ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇത്തരത്തില്‍ പ്രഖ്യാപനം നടത്തി യുഡിഎഫിനെ പ്രതിരോധത്തിലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാലായില്‍ വിട്ടുവീഴ്ചയ്ക്ക് ജോസ് കെ മാണിയും തയ്യാറാകില്ല. മാണിയുടെ സ്വന്തം മണ്ഡലമായ പാലായില്‍ മാണി മത്സരിച്ച 13 തെരഞ്ഞെടുപ്പുകളിലും വിജയിച്ച ചരിത്രമാണുള്ളത്. അവിടെ മാണിക്കുശേഷം ആരെന്ന് ജോസ് കെ മാണി വിഭാഗം ഇതുവരെ തീരുമാനിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button