ന്യൂഡല്‍ഹി: അബ്ദുള്ള യമിന്‍ പ്രസിഡന്റായിരിക്കെ ഇന്ത്യയെ നിരീക്ഷിക്കാന്‍ ചൈനയും മാലദ്വീപും ഒപ്പുവെച്ച കരാറിൽ നിന്ന് മാലദ്വീപ് പിന്മാറുന്നു. ഇത് ചൈനയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. 2017 ലാണ് ഈ കരാർ ഒപ്പുവെച്ചത്. ഇന്ത്യ സുരക്ഷാ പ്രശ്‌നം ഉയര്‍ത്തി മാലദ്വീപിനെ ആശങ്കയറിയിച്ച സാഹചര്യത്തിലാണ് പിന്മാറ്റം.
ഇന്ത്യയുടെ അധീനതയിലുള്ള സമുദ്രമേഖലയിലും, ഇന്ത്യന്‍ മഹാസമുദ്രത്തിലും കപ്പലുകളുടെ സഞ്ചാരം കൃത്യമായി മനസിലാക്കാൻ ചൈനയ്ക്ക് അവസമൊരുക്കുന്ന കരാറായിരുന്നു ഇത്. അബ്ദുള്ള യമീന്റെ കാലത്ത് ഒപ്പുവെച്ചിരുന്ന കരാറിൽ ചൈനയ്ക് വലിയ പ്രതീക്ഷയായിരുന്നു ഉള്ളത്. മാലദ്വീപ് തിരഞ്ഞെടുപ്പില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതാണ് ഇന്ത്യയ്ക്ക് ഗുണകരമായത്. തുടർന്ന് കരാറുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന അവര്‍ തീരുമാനിക്കുകയായിരുന്നു.
കാലാാവസ്ഥാ നിരീക്ഷണത്തിന് വേണ്ടിയുള്ള കേന്ദ്രമാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ചൈന അറിയിച്ചിരുന്നത്. വിദേശകാര്യ സെക്രട്ടറിയായിരിക്കെ എസ് ജയശങ്കറിന്റെ സന്ദര്‍ശന വേളയില്‍ മാലദ്വീപ് ഇതേ നിലപാടാണ് അന്ന് കൈക്കൊണ്ടിരുന്നത്. ഈ സ്ഥിതിയാണ് ഇപ്പോള്‍ മാറിയിരികുന്നത്.
Post Your Comments