റിയാദ് : സൗദിയില്‍ മദ്യം നിയമവിധേയമാക്കിയെന്ന വാര്‍ത്ത : പ്രതികരണവുമായി സൗദി മന്ത്രാലയം. സൗദിയില്‍ മദ്യം അനുവദിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അധികൃതകര്‍ നിഷേധിച്ചു. മദ്യം വില്ക്കുവാനോ, പൊതു ഉപയോഗത്തിന് അനുവാദം നല്കുവാനോ പദ്ധതിയില്ല. ഇത്തരം വാര്‍ത്തകള്‍ കേട്ടുകേള്‍വിയുടേയും സോഷ്യല്‍ മീഡിയ പ്രചരങ്ങളുടേയും അടിസ്ഥാനത്തിലുളളതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
സൗദിയില്‍ നൈറ്റ് ക്ലബ്ബ് ആരംഭിക്കുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ആദ്യം വാര്‍ത്ത പ്രചരിച്ചത്. ഇത് ചില പ്രാദേശിക മാധ്യമങ്ങളും ഏറ്റ് പിടിച്ചു. സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഇതിനെ കുറിച്ച് അന്വോഷത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെയാണ് രാജ്യത്ത് മദ്യം അനുവദിച്ചതായും വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയത്.
രാജ്യം പരിഷ്കരണ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍, അതില്‍ നിന്ന് പിന്തിരിപ്പിക്കും വിധമുള്ള വിമര്‍ശനങ്ങളും വ്യാജ പ്രചരണങ്ങളും തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments