മിര്‍സാപൂര്‍: മകളുടെ അഴുകിയ മൃതദേഹം മാസങ്ങളോളം വീട്ടില്‍ സൂക്ഷിച്ച് റിട്ടയേര്‍ഡ് പൊലീസുകാരനും ഭാര്യയും. ഹയാത് നഗറില്‍ താമസിക്കുകയായിരുന്ന ദിലാവര്‍ സിദ്ദിഖും ഭാര്യയുമാണ് മകളുടെ മൃതദേഹം സൂക്ഷിച്ച് വെച്ചത്. മാസങ്ങളോളം പഴക്കമുള്ള മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മകള്‍ ജീവനോടെയുണ്ടെന്നും ഉറങ്ങുകയാണെന്നും ദമ്പതികള്‍ പറയുകയുണ്ടായി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുനല്‍കിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം അറിയാന്‍ സാധിക്കുകയൂള്ളു എന്ന് പൊലീസ് അറിയിച്ചു.
Post Your Comments