അബുദാബി: കനത്ത ചൂടിൽ വലഞ്ഞ് യുഎഇയിലെ ജനങ്ങൾ, യുഎഇയില്‍ ഇന്ന് താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുലര്‍ച്ചെ വിവിധയിടങ്ങളില്‍ കനത്തമൂടല്‍ മഞ്ഞും അനുഭവപ്പെട്ടു.
എന്നാൽ ഇപ്പോൾ നിലവിൽ അല്‍ഐനിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ തിങ്കളാഴ്ച 48 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ചൂട്. ദുബായില്‍ 44 ഡിഗ്രിയും അബുദാബിയില്‍ 45 ഡിഗ്രിയും ഷാര്‍ജയില്‍ 43 ഡിഗ്രിയുമായിരിക്കും ഉയര്‍ന്ന താപനില.
കൂടാതെ അജ്മാനിലും ഉമ്മുല്‍ഖുവൈനിലും 44 ഡിഗ്രി വരെ ചൂട് കൂടും. 39 ഡിഗ്രി സെല്‍ഷ്യസായിരിക്കും റാസല്‍ഖൈമയിലെ ഉയര്‍ന്ന താപനില. വൈകുന്നേരം കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments