Latest NewsIndia

വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന സമ്പദ് വ്യവസ്ഥ കൈവരിക്കുമെന്ന് ഉറപ്പു നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന സമ്പദ് വ്യവസ്ഥ കൈവരിക്കുമെന്ന് ഉറപ്പു നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി . 2024-ഓടെ അഞ്ചുലക്ഷംകോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയിരിക്കുന്നത്.. വെല്ലുവിളി നിറഞ്ഞതാണെങ്കിലും രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനാകും- രാഷ്ട്രപതി ഭവനില്‍ ശനിയാഴ്ച നീതി ആയോഗ് ഭരണസമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ തങ്ങള്‍ക്കു മികവുള്ള മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) വര്‍ധിപ്പിക്കാന്‍ ജില്ലാതലം മുതല്‍ ശ്രമിക്കുകയും ചെയ്താല്‍ ഇതു സാധ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയായിരുന്നു പൊതുതിരഞ്ഞെടുപ്പ്. ഇനി രാജ്യത്തിന്റെ വികസനത്തിനുവേണ്ടി എല്ലാവരും പ്രവര്‍ത്തിക്കേണ്ട സമയമാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വരള്‍ച്ച, വെള്ളപ്പൊക്കം, മലിനീകരണം, അഴിമതി, അക്രമം എന്നിവയ്‌ക്കെതിരേ യോജിച്ച പോരാട്ടമുണ്ടാകണം. 2022-ഓടെ പുതിയ ഇന്ത്യ എന്ന ലക്ഷ്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരിക്കുന്ന വരള്‍ച്ച നേരിടാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. ‘ഓരോ തുള്ളി, കൂടുതല്‍ വിള’ തന്ത്രം പ്രാത്സാഹിപ്പിക്കപ്പെടണം. 2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കാര്‍ഷികരംഗത്ത് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണം. കാര്‍ഷികരംഗത്ത് കോര്‍പ്പറേറ്റ് നിക്ഷേപം പ്രോത്സാഹിപ്പിക്കണം. ഭക്ഷ്യസംസ്‌കരണ മേഖലയുടെ വളര്‍ച്ച ത്വരപ്പെടുത്തണം. കയറ്റുമതി പ്രോത്സാഹിപ്പിക്കണം- പ്രധാനമന്ത്രി നിര്‍ദേശിച്ചു. കാര്‍ഷിക മേഖലയുടെ ഘടനാപരമായ പരിഷ്‌കരണം നിര്‍ദേശിക്കാന്‍ ഏതാനും മുഖ്യമന്ത്രിമാര്‍ അംഗങ്ങളായ സമിതിയും അദ്ദേഹം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button