കൊല്ലം: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തു. വീട്ടില്‍ മറ്റാരുമില്ലാത്തപ്പോഴാണ് സംഭവം നടന്നത്. കടയ്ക്കൽ ചേക്കിൽ പണയിൽ വീട്ടിൽ ശ്രീകുമാറിനെ (24) സുഹൃത്ത് ഗോപകുമാര്‍ (34) വിറകുതടി കൊണ്ട് തലയ്ക്കടിച്ചാണു കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. കൃത്യത്തിനു ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
അയല്‍വാസികളും സുഹൃത്തുക്കളുമായ ഗോപകുമാറും ശ്രീകുമാറും പതിവായി ഒരുമിച്ച് മദ്യപിക്കുമായിരുന്നു. ഇന്നലെ രാത്രി ഗോപകുമാറിന്റെ മുത്തശ്ശിയുടെ വീട്ടിലിരുന്ന് ഇരുവരും മദ്യപിച്ചു. ഇതിനിടയില്‍ വാക്കേറ്റമായി. തര്‍ക്കത്തിനൊടുവില്‍ ഗോപകുമാര്‍ ശ്രീകുമാറിനെ വിറകുതടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഗോപകുമാറിന്റെ അറസ്റ്റു രേഖപ്പെടുത്തി. ശ്രീകുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
Post Your Comments