തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാകും പണിമുടക്ക് നടത്തുക. പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐ എം എ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായാണ് സമരം.
സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ട് മണി മുതല്‍ 10 വരെ ഒ പി മുടങ്ങും. മെഡിക്കല്‍ കോളേജുകളില്‍ 10 മുതല്‍ 11 വരെ ഡോക്ടര്‍മാര്‍ പണിമുടക്കും. സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ഒപി പ്രവര്‍ത്തിക്കില്ല. ഐ സി യു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും.
മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ചര്‍ച്ച ക്യാമറയ്ക്ക് മുന്നില്‍ വേണമെന്നും സ്ഥലം മമതയ്ക്ക് തീരുമാനിക്കാമെന്നുമാണ് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്.
സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായും ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ച് ജോലിയിലേക്ക് മടങ്ങിപ്പോകണമെന്നും മമത ബാനര്‍ജി അറിയിച്ചിരുന്നു. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്നു മര്‍ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് ജൂണിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയത്.
Post Your Comments