Latest NewsKerala

കേരള കോണ്‍ഗ്രസ് തര്‍ക്കം; നേതാക്കള്‍ സമവായം സാധ്യമാക്കണം, തെരഞ്ഞെടുപ്പിലൂടെ നേടിയെടുത്ത ശോഭ പിളര്‍പ്പിന്റെ പേരില്‍ ഇല്ലാതാക്കരുതെന്ന് ബെന്നി ബെഹനാന്‍

കോട്ടയം : കേരള കോണ്‍ഗ്രസ് എം പിളരുന്നത് തടയാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍. ഇരു വിഭാഗത്തോടും പിളര്‍പ്പിലേക്ക് പോകരുതെന്ന് അഭ്യത്ഥിച്ചിട്ടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ലഭിച്ച ശോഭ കെടുത്തരുത്. പ്രശ്‌ന പരിഹാരത്തിന് ചില സമവായ ഫോര്‍മുലകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് ഗൗരവത്തിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഘടകകക്ഷി നേതാക്കളെല്ലാം പല തലത്തിലും ഇടപെടുന്നുണ്ട്. ഇനിയും ചര്‍ച്ചകള്‍ നടക്കുമെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.

ജോസ് കെ മാണി വിളിച്ചു ചേര്‍ത്ത യോഗം ഈരംഭിക്കാനിരിക്കെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പി ജെ ജോസഫ് ഇ-മെയില്‍ അയച്ചിരുന്നു. ചെയര്‍മാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് ഇ-മെയിലില്‍ പറഞ്ഞു. ക്ഷണമുണ്ടായാലും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button