കൊച്ചി: ട്രെയിനിലെ എ.സി കോച്ചുകളില്‍ വിതരണം ചെയ്യുന്ന കമ്പിളി പുതപ്പുകള്‍ മാറ്റുന്നു. ഭാരം കൂടിയ കമ്പിളി പുതപ്പുകള്‍ മാറ്റി പകരം ഭാരം കുറഞ്ഞതും വൃത്തിയാക്കാന്‍ എളുപ്പമുള്ളതുമായ മസ്ലിന്‍ ഷീറ്റുകള്‍ നല്‍കാനാണ് തീരുമാനം. യാത്രകാര്‍ക്ക് വൃത്തിയുള്ള പുതപ്പുകള്‍ നല്‍കുന്നതിനു വേണ്ടിയാണ് പുതിയ മാറ്റം.
നിലവില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്കു നല്‍കുന്ന പുതപ്പിന് 2.2 കിലോഗ്രാം ഭാരമാണ് ഉള്ളത്. എന്നാല്‍ മസ്ലിന്‍ ഷീറ്റുകള്‍ക്ക് 450 ഗ്രാം ഭാരം മാത്രമേ ഉണ്ടാകൂ. ഇപ്പോള്‍ 2 മാസത്തിലൊരിക്കലാണ് കമ്പളി പുതപ്പുകള്‍ വൃത്തിയാക്കുന്നത്. എന്നാല്‍ മസ്ലിന്‍ ഷീറ്റുകള്‍ എത്തുന്നതോടെ കൂടുതല്‍ തവണ വൃത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
നാല് ലക്ഷത്തോളം കമ്പിളി പുതപ്പുകളാണ് പ്രതിദിനം എസി കോച്ചുകളില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ഇവയുടെ വൃത്തിയില്ലായ്മയെ കുറിച്ച് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് അവ മാറ്റാന്‍ അധികൃതര്‍ തയ്യാറായത്. അതേസമയം കോച്ചുകളിലെ തണുപ്പ് കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്.
Post Your Comments