റിയാദ് : ഗള്‍ഫ് മേഖലയിലെ ്ര്രപശ്നത്തില്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു. എണ്ണവിതരണം തടസപ്പെടുത്താനുള്ള നീക്കത്തെ ഐക്യരാഷ്ട്ര സംഘടന ഗൗരവത്തില്‍ കാണണമെന്നും ഈ രാജ്യങ്ങള്‍ വ്യക്തമാക്കി. ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടന്ന സാഹചര്യത്തിലാണ് ആവശ്യം ശക്തമാകുന്നത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ തന്നെയാണെന്ന് യു.എസ് പ്രസിഡന്റ്
ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തുകയും ഇറാന്‍ പങ്കിന് തെളിവായി വീഡിയോ ചിത്രം പുറത്തു വിടുകയും ചെയ്‌തെങ്കിലും ലോക രാജ്യങ്ങളുടെ ഭാഗത്തു നിന്ന് കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല.
ഇറാന്‍ ഇടപെടലിന് വ്യക്തമായ തെളിവില്ലാതെ തീര്‍പ്പില്‍ എത്താന്‍ സാധിക്കില്ലെന്നാണ് ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ അഭിപ്രായപ്പെട്ടത്. പല യൂറോപ്യന്‍ രാജ്യങ്ങളും ഗള്‍ഫ്
സംഘര്‍ഷം വ്യാപിക്കുന്നതില്‍ കടുത്ത ആശങ്കയും രേഖപ്പെടുത്തി.
Post Your Comments