
തിരുവനന്തപുരം: കാറില്‍ എക്സ് എം.പി ബോര്‍ഡ് വച്ച് യാത്ര ചെയതുവെന്ന ആരോപണത്തെ തള്ളി സമ്പത്തിന്റെ ഡ്രൈവറുടെ കുറിപ്പ്. എക്സ് എം.പി എന്നെഴുതിയ ബോര്‍ഡ് പതിപ്പിച്ച് വെള്ള ഇന്നോവ കാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇത് എ സമ്പത്തിന്റെ കാറാണ് എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ എം.പി സ്ഥാനം നഷ്ടമായെങ്കിലും എം.പി എന്നത് ഉപയോഗിക്കാന്‍ വേണ്ടി കാറിന് എക്സ്-എംപി എന്ന് എഴുതിയെന്നാണ് സമ്പത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം.
എന്നാല്‍ ഇങ്ങനൊരു ബോര്‍ഡ് താനോടിച്ച കാറിനില്ലെന്നാണ് സമ്പത്തിന്റെ ഡ്രൈവര്‍ പ്രസാദ് എലം കുളം പറയുന്നത്. മൂന്ന് ദിവസമായി ഞാനാണ് സഖാവിന്റെ കാര്‍ ഓടിക്കുന്നത്. ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോര്‍ഡ് എങ്ങനെ വന്നു ?കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ല, പ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒന്നും മനസ്സില്‍ ആകുന്നില്ല…
എന്താ ഈ ലോകം ഇങ്ങനെ…
കഴിഞ്ഞ മൂന്ന് ദിവസമായി സഖാവിന്റെ ഇന്നോവ കാറില്‍ ഞാനാണ് വളയം പിടിച്ചിരുന്നത്.
ഞങ്ങള്‍ പലയിടങ്ങളിലും പോയി, സംഘടനാ കാര്യങ്ങള്‍ക്ക്, ഡി വൈ എഫ് ഐ പഠനോത്സവത്തിന്, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയിസ് സമ്മേളനത്തിന്, കല്യാണങ്ങള്‍ക്ക്, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും ആയ മണലകം ദിലീപ്കുമാറിന്റെ മരണത്തില്‍ അനുശോചനം അര്‍പ്പിക്കാന്‍ വീട്ടില്‍, ആറ്റിങ്ങല്‍ എം എല്‍ എ സഖാവ്. ബി. സത്യന്റെ പുലയനാര്‍ക്കോട്ടയില്‍ ഉള്ള അനുജന്റെ വസതിയില്‍, സമ്പത്ത് സഖാവിന്റെ അഡ്വക്കേറ്റ് ആഫീസിലെ ക്ലര്‍ക്ക് വേണു അണ്ണന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍, പിന്നെ സഖാവിന്റെ സ്വകാര്യ സന്ദര്‍ശനങ്ങള്‍. ഇവിടെ ഒന്നും ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോര്‍ഡ്.
കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ല…
ഇത് തിരുവനന്തപുരത്തെ ജയന്റ് കില്ലര്‍ എന്നു മാധ്യമങ്ങള്‍ വാഴ്ത്തിയ സഖാവ്. കെ. അനിരുദ്ധന്റെ മകന്‍ സഖാവ്. സമ്പത്താണ് എന്ന് ഓര്‍ക്കണം.
ഇന്ന് സഖാവ് സമ്പത്തിന് കേരളത്തില്‍ സഞ്ചരിക്കാന്‍ ഒരു ബോര്‍ഡിന്റെയും സഹായം ആവശ്യമില്ല. കാരണം അദ്ദേഹവും ഒരു സഖാവാണ്.
https://www.facebook.com/prasadelamkulam80/posts/2265447943524125
Post Your Comments