പാട്ന: ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 80 ആയി. നൂറിലധികം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുസഫര്‍പൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. എസ്‌കെഎംസിഎച്ച് ആശുപത്രി, കേജരിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി മൂന്നു കുട്ടികള്‍ വീതമാണു മരിച്ചത്.
250 കുട്ടികള്‍ രോഗം ബാധിച്ച് ഇപ്പോള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് അക്യൂട്ട് എന്‍സിഫിലിറ്റിസ് സിന്‍ഡ്രോം എന്ന മസ്തിഷ്‌കജ്വരം. ഇതു പരത്തുന്നത് കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണു സാധാരണയായി ഈ പനി ബാധിക്കുക.
Bihar CM Nitish Kumar announces an ex-gratia of Rs 4 Lakh each to families of the children who died due to Acute Encephalitis Syndrome (AES) in Muzaffarpur. He has also given directions to health dept, dist admn & doctors to take necessary measures to fight the disease.(file pic) pic.twitter.com/u3k6HyjNBK
— ANI (@ANI) June 15, 2019
അതേസമയം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട് . സ്ഥിതിഗതികളെ നേരിടാന് തക്കതായ നടപടികള്‍ കൈക്കൊള്ളാന്‍ ആരോഗ്യ മന്ത്രാലയത്തിനും, ജില്ലാ അധികാരികള്‍ക്കും ഡോക്റ്റര്മാര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കിയിട്ടുണ്ട്.
Post Your Comments