പൂജയുടെ അവസാനം കര്‍പ്പൂരം കത്തിച്ചു ഉഴിയുകയും ആ കര്‍പ്പൂരദീപത്തെ ഇരുകൈകളാലും ഉഴിഞ്ഞു വണങ്ങുകയും ചെയ്യാറുണ്ട്. ഇതിന്റെ പിന്നിലുള്ള തത്വവും മഹത്വവും വളരെ വലുതാണ് . കത്തിയ ശേഷം ഒന്നും അവശേഷിപ്പിക്കാത്ത വസ്തുവാണ് കര്‍പ്പൂരം . അതുപോലെ മനുഷ്യരുടെ ഉള്ളിലുള്ള അഹന്തയെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായാണ് കര്‍പ്പൂരം കത്തിക്കുന്നത്. അതായത് ഞാന്‍ എന്ന ഭാവത്തെ ഇല്ലാതാക്കുന്നു .
പൂജാവസാനം ഭഗവാനെ ഉഴിഞ്ഞശേഷം നാം കര്‍പ്പൂരം തൊട്ടു വണങ്ങുമ്പോള്‍ മനസ്സിലെ മാലിന്യങ്ങള്‍ നീങ്ങുന്നതിനോടൊപ്പം ശരീരശുദ്ധിയും കൈവരും . കര്‍പ്പൂരം കത്തുമ്പോളുള്ള സുഗന്ധം നമ്മളില്‍ അനുകൂല ഊര്‍ജം നിറയ്ക്കും. ശുഭ ചിന്തകള്‍ വളരുവാനും സഹായിക്കും .
ഭവനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നതിലൂടെ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുകയും പോസറ്റീവ് ഊര്‍ജം നിറയ്ക്കുകയും ചെയ്യും. ഇത് സന്ധ്യാനേരത്താണെങ്കില്‍ അത്യുത്തമം. ആത്മീയപരമായി മാത്രമല്ല ആരോഗ്യപരമായും ഒരുപാട് ഗുണങ്ങളുള്ള വസ്തുവാണ് കര്‍പ്പൂരം.
Post Your Comments