Latest NewsKerala

പോലീസ് ഉദ്യാഗസ്ഥയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം: മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന സൗമ്യയെ അജാസ് കാറിടിച്ചു വീഴ്ത്തി കത്തികൊണ്ട് കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു

തിരുവനന്തപുരം: മാവേലിക്കരയില്‍ വനിതാ സിപിഒയെ മറ്റൊരു പോലീസുകാരന്‍ തീ കൊളുത്തി കൊന്ന സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാവേലിക്കരയിലെ സംഭവം ദാരുണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട വള്ളികുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്‌കരന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ സിപിഒ ആയ സൗമ്യയെ ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസാണ് തീ കൊളുത്തി കൊലപ്പെടുത്തിയത്.

ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന സൗമ്യയെ അജാസ് കാറിടിച്ചു വീഴ്ത്തി കത്തികൊണ്ട് കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ അജാസിനും പരിക്കേറ്റു. ഇയാള്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button