Latest NewsKeralaIndia

വിതുര പെണ്‍വാണിഭ കേസ്; ഒളിവിലായിരുന്ന ഒന്നാം പ്രതി സുരേഷ് പിടിയിൽ

2014 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. എറണാകുളം ക്രൈംബ്രാഞ്ചാണ് പിടികൂടിയത്.

കൊച്ചി: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. വിതുര കേസിൽ കോടതി റിമാൻഡ് ചെയ്ത സുരേഷ് ജാമ്യം എടുത്തു മുങ്ങുകായിരുന്നു ഇയാള്‍. 2014 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. എറണാകുളം ക്രൈംബ്രാഞ്ചാണ് പിടികൂടിയത്.

കൊല്ലം കടയ്ക്കൽ സ്വദേശിയാണ് സുരേഷ്.21 കേസുകളിൽ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷൻസ് സ്പെഷ്യൽ കോടതി പിടികിട്ടാ പുള്ളി ആയി പ്രഖ്യാപിച്ചിരുന്നു. 1996 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേസെടുത്ത് പതിനെട്ട് വർഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ ഒളിവിൽ പോകുകയായിരുന്നു.

കേസിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് വീണ്ടും ഒളിവിൽ പോയത്. പ്രായപൂ‌ർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് സുരേഷിനെതിരായ കേസ്.

shortlink

Post Your Comments


Back to top button