ഇന്ത്യയുടെ ധീര ജവാൻ അഭിനന്ദ് വർത്തമാനെ അധിക്ഷേപിച്ചുള്ള പാകിസ്താനിലെ പരസ്യത്തിന് കുറിച്ചുള്ള ശശി തരൂരിന്റെ അഭിപ്രായപ്രകടനത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണമെന്നാണ് തരൂർ പറഞ്ഞത്.
ഒരു ജനപ്രതിനിധിയായി ഇരിക്കുന്ന അദ്ദേഹത്തിന്റെ ഈ പരാമർശത്തിൽ എതിർപ്പുമായി മുൻ ഡിജിപി സെൻ കുമാർ രംഗത്ത്. ഒരു പാകിസ്താനിക്കാണോ വോട്ടു കൊടുത്തതെന്ന് വോട്ടർമാർ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക്
പോസ്റ്റിന്റെ പൂർണ്ണ രൂപം:
കുറെ ബുദ്ധി മോശം വന്ന “സനാതനധർമ്മികൾ” ഉത്തരം പറയണം.
നിങ്ങൾ വോട്ടു ചെയ്തത് ഒരു പാകിസ്ഥാനിക്കായിരുന്നോ എന്ന്?
ആദ്യം പാകിസ്ഥാന്റെ പ്രധാനമന്ത്രിയെ പുകഴ്ത്തി,
പിന്നീട് ടിപ്പു സുൽത്താന്റെ വിഷയത്തിൽ പുകഴ്ത്തി,
ഇപ്പോൾ അവസാനമായി ഇന്ത്യയുടെ വീര പുത്രൻ അഭിനന്ദ് വർത്തമാനെ അപമാനിച്ച വീഡിയോയെയും പുകഴ്ത്തുന്നു ..
ഒരു കാര്യം പറയാതെ വയ്യ, വോട്ടു ചെയ്തു ജയിപ്പിച്ചവർക്ക് അവർ അർഹിച്ചത് കിട്ടുന്നു!!
ഒരു സംശയമുള്ളത് എന്താണ് പാകിസ്ഥാനോട് ഇദ്ദേഹത്തിന് ഇത്ര മമത എന്നതാണ്
5 -മത്തെ വിക്കറ്റ് ലക്‌ഷ്യം വെച്ചുള്ള ബൗളിംഗ് ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു
Post Your Comments