
തിരുവനന്തപുരം: കാട്ടാക്കട, മലയിന്‍കീഴ്, ഉരൂട്ടമ്പലം, വീരണകാവ്, പൂങ്കുളം തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ മോഷണ പരമ്പര നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ ഷാഡോ പൊലീസ് അതിവിദഗ്ദമായി കീഴടക്കി. തിരുവല്ലം മേനിലം കീഴേപാലറകുന്ന് വീട്ടില്‍ തിരുവല്ലം ഉണ്ണി എന്ന പേരിലറിയപ്പെടുന്ന ഉണ്ണികൃഷ്ണന്‍ (49) കഴിഞ്ഞ കുറച്ച് നാളുകളായി ജയിലിലായിരുന്നു. നാല് മാസം മുമ്പാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. ഇ കാലയളവിലത്രയുമായി ഇയാള്‍ മോഷണം നടത്തിയത് 52 സ്ഥലങ്ങളിലാണ്.
നാട്ടുകാരുടെയും പോലീസുകാരുടെയും ഉറക്കമളച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. മോഷണത്തിനായി ഒരു സ്ഥലം തെരഞ്ഞെടുത്താല്‍ അര്‍ദ്ധരാത്രി ഓട്ടോയുമായി അവിടെയെത്തി ഓട്ടോ സുരക്ഷിതമായി പാര്‍ക്ക് ചെയ്തശേഷം കമ്പിപാരയും ഹെല്‍മറ്റുമായാണ് ഇയാള്‍ മോഷണത്തിനിറങ്ങുന്നത്. ഒറ്റ രാത്രിയില്‍ പരമാവധി സ്ഥലങ്ങളില്‍ മോഷണം നടത്തുന്നതാണ് രീതി. മോഷണത്തിന് മുമ്പായി സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകള്‍ ഇയാള്‍ മോഷ്ടിക്കും. ഇയാള്‍ ഇപ്പോള്‍ പൂഴനാട് ചാനല്‍ പാലത്തിന് സമീപം വിഷ്ണുഭവനിലാണ് താമസിക്കുന്നത്.
പൊലീസിന് തന്റെ വിവരങ്ങള്‍ കൈമാറുന്നുവെന്ന് വിശ്വസിച്ചിരുന്ന ഇയാള്‍ വിരോധം നിമിത്തം ഇയാള്‍ താമസിച്ചിരുന്ന വീടിന് സമീപത്തെ അയല്‍വാസികളുടെ കിണറുകളില്‍ വിഷം കലക്കിയതിനെ തുടര്‍ന്ന് ആര്യങ്കോട് പൊലീസ് എടുത്ത കേസ്സിലും, മറ്റ് ചില മോഷണക്കേസ്സിലുള്‍പ്പെട്ടും ജയിലിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങി കഴിഞ്ഞ നാല് മാസത്തിനിടെയാണ് ഇയാള്‍ ഇത്രയധികം മോഷണം നടത്തിയത്.
തിരുവനന്തപുരം റൂറല്‍ ഭാഗങ്ങളില്‍ നടന്നതിന് സമാനമായ രീതിയില്‍ തിരുവനന്തപുരം സിറ്റിയില്‍ പൂങ്കുളത്തും അമ്പലത്തറയിലും മോഷണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്‍ ഐപിഎസ്, ഡപ്പ്യൂട്ടി കമ്മീഷണര്‍ ആദിത്യ ഐപിഎസ് എന്നിവര്‍ ചേര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലം ഉണ്ണി വലയിലായത്. തലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കും ലക്ഷക്കണക്കിന് രൂപയും ഇയാള്‍ മോഷ്ടിച്ചതായാണ് ഇപ്പോള്‍ പോലീസിനു കിട്ടിയിരിക്കുന്ന വിവരം.
Post Your Comments