വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസറുദ്ദിന്റെ കോഴിക്കോട് മിഠായിത്തെരുവിലെ കട കോര്‍പ്പറേഷന്‍ അടച്ച് പൂട്ടി. കട ലൈസന്‍സില്ലാതെയാണ് 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്നതെന്നും ലൈസന്‍സ് പുതുക്കാത്തതിനാലാണ് കട അടച്ച് പൂട്ടിയതെന്നും അധികൃതര്‍ വ്യക്തമാക്കി. തന്റെ കടയ്ക്ക് ലൈസന്‍സ് ഇല്ലെന്നും അതിനാല്‍ തന്നെ മറ്റു വ്യാപാരികളും ലൈസന്‍സ് എടുക്കേണ്ടതില്ല എന്ന് ഒരു പൊതുപരിപാടിയില്‍ വെച്ച് നസറുദ്ധിന്‍ പ്രസംഗിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. 1990 ലെ ഒരു കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ലൈസന്‍സ് എടുക്കില്ലെന്ന നിലപാടിലായിരുന്നു നസറുദ്ദിന്‍. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ അധികൃതര്‍ അഞ്ച് തവണ നോട്ടീസ് നല്‍കിയിരുന്നു . എന്നാല്‍ കടയുടമയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് സെക്രട്ടറി വ്യക്തമാക്കി.
1994 ലെ മുനിസിപ്പല്‍ നിയമം നിലവില്‍ വന്നതിനാല്‍ പഴയ കോടതി ഉത്തരവിന് സാധുതയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കടയ്ക്ക് നോട്ടീസ് നല്‍കിയത്. അതേസമയം ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാരനടപടിയാണ് കട പൂട്ടിയതെന്ന് നസറുദ്ദീന്‍ ആരോപിക്കുന്നു.
Post Your Comments