മംഗളുരു: മംഗളുരു സെൻട്രലിൽ നിന്നും മദ്രാസിനു സമീപമുള്ള താംബരത്തേക്കു സ്പെഷൽ ട്രെയിൻ. ജൂൺ 16 ന് ഇതിന്റെ സർവീസ് ആരംഭിക്കും. മംഗളുരുവിൽ നിന്നും ഉച്ചക്ക് 2.50 ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 6.05 ന് കോഴിക്കോട് എത്തും. അവിടെനിന്നും 6 .10 ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 11 മണിക്ക് താംബരത്ത് എത്തി ചേരും. കാസർഗോഡ്, കണ്ണൂർ, തലശേരി, വടകര ,ഒറ്റപ്പാലം ,പാലക്കാട് ,കോയമ്പത്തൂർ, തിരുപൂർ, ഈറോഡ്, സേലം, ജോലാർപ്പേട്ട്, കാട് പാടി ,ആർക്കോണം, പെരമ്പൂർ, ചെന്നെ എഗ്മൂർ എന്നി സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്.
Post Your Comments