
റിയാദ് : സൗദിയില്‍ ലിഫ്റ്റിനടിയില്‍ കുടുങ്ങി മലയാളി യുവാവിന് ദാരുണാന്ത്യം . ലിഫ്റ്റിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് മലയാളി യുവാവ് അപകടത്തില്‍ മരിച്ചത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കാരാക്കുര്‍ശ്ശി പറയന്‍കുന്നത്ത് പി .കെ. മധു (30) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ സ്ഥാപനത്തില്‍ ആറ് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. പിതാവ് പരേതനായ ശ്രീധരന്‍, അമ്മ ദേവകി, സഹോദരി പ്രിയ.
Post Your Comments