Latest NewsIndia

ബംഗാളിൽ വീണ്ടും 300 ഡോക്ടർമാർ കൂടി രാജിവെച്ചു, സമരം ചെയ്യാൻ മമതയുടെ അനന്തരവനും

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ എയിംസിലെ ഡോക്ടര്‍മാരും ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവടങ്ങളിലെ ഡോക്ടര്‍മാരും സമരം നടത്തിയിരുന്നു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ രൂക്ഷമാകുന്നു. ഇന്നലെ മൂന്നൂറ് ഡോക്ടര്‍മാര്‍ കൂടി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവച്ചു. വ്യാഴാഴ്ച രണ്ട് മണിക്ക് മുമ്പ് ജോലിക്ക് കയറണമെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ ഹോസ്റ്റല്‍ ഒഴിയണമെന്നുമായിരുന്നു മമതയുടെ അന്ത്യശാസനം. ഈ പശ്ചാത്തലത്തിലാണ് ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജി നല്‍കുന്നത്. ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ എയിംസിലെ ഡോക്ടര്‍മാരും ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവടങ്ങളിലെ ഡോക്ടര്‍മാരും സമരം നടത്തിയിരുന്നു.

അതിനിടെ ഡോക്ര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിങ്കളാഴ്ച അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തിരവൻ അബേഷ് ബാനര്‍ജി. ഡോക്ടർമാർക്കെതിരെ മമതാ കടുത്ത വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് അബേഷും സമരത്തിൽ പങ്കെടുക്കാനെത്തിയത് .കൊല്‍ക്കത്ത കെ.പി.സി.മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ അബേഷ് ബാനര്‍ജിയാണ് നാലാം ദിവസത്തിലേക്ക് കടന്ന ഡോക്ടര്‍മാരുടെ സമരത്തില്‍ പങ്കാളിയായത്.

ഇവിടെ സമരത്തിനു നേതൃത്വം നൽകുന്നതും അബേഷാണ് .സമരം ചെയ്യുന്ന ഡോക്ടമാര്‍ക്ക് മമതാ ബാനര്‍ജി അന്ത്യശാസനം നല്‍കിയിരുന്നു. വിഷയത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടിട്ടുണ്ട്. സമരത്തിനെതിരായി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കൊല്‍ക്കത്ത ഹൈക്കോടതി ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി.

സമരം അവസാനിപ്പിക്കാന്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് ഏഴ് ദിവസത്തിനകം വിശദീരണം നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. ഡോക്ടര്‍മാരുടെ സമരത്തെ അഭിമാന പ്രശ്‌നമായി കാണാതെ പ്രശ്‌നം പരിഹരിക്കാന്‍ മമതാ ബാനര്‍ജി ഇടപെടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധനും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button