KeralaLatest News

നിപ പൂര്‍ണമായും നിയനത്രണത്തില്‍; കേരളത്തിന് പേടിവേണ്ടെന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

കൊച്ചി: നിപ്പയില്‍ നിന്ന് കേരളം സുരക്ഷിതമെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ദോവേന്ദ്ര മൗര്യ. 21 ദിവസത്തിനിടെ ഒരു കേസു പോലും പൊസിറ്റീവ് ആയില്ല. അതിനാല്‍ ആശങ്ക പൂര്‍ണമായും അകന്നെന്നും ഇനി തീവ്ര നിരീക്ഷണം ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. കളമശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളെക്കൂടി വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ഇവിടെ മൂന്നു പേരാണ് ഇനി നിരീക്ഷണത്തിലുള്ളത്.

അതേസമയം രോഗപടര്‍ച്ച തടയാന്‍ ബോധവത്കരണം തുടരണമെന്നും പക്ഷി കടിച്ച പഴം കഴിയ്ക്കല്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. വൈറസിനെ എത്രവേഗം കണ്ടെത്തുന്നുവോ അത്രയുംവേഗം രോഗപടര്‍ച്ച തടയാനാകും. അതിനാല്‍ കേരളത്തിലെ എല്ലാ മെഡിക്കല്‍ കൊളജുകളിലും അത്യാധുനിക ലാബുകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിപ വയറസിന്റെ ഉറവിടം ഉടനറിയാമെന്ന് ഡോക്ടര്‍ അറിയിച്ചു. വവ്വാലുകളെ പൂണെയില്‍ പരിശോധിച്ചു തുടങ്ങി, പത്തു ദിവസത്തിനകം ഫലം അറിയാനാകും.

രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് നിരീക്ഷണപ്പട്ടികയിലുണ്ടായിരുന്നവരില്‍ 3 പേരെക്കൂടി ഒഴിവാക്കി. ഇതോടെ ഒഴിവാക്കിയവരുടെ എണ്ണം 50 ആയി. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 283 ആണ്. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച 2029 പേര്‍ക്ക് പരിശീലനം നല്‍കി. ഇതോടെ പരിശീലനം ലഭിച്ചവരുടെ എണ്ണം 33,625 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button