ന്യൂഡൽഹി: ഒരു മതവിഭാഗത്തെ അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈസ്തവ മെത്രാന്റെ അംശവടിയെ അപമാനിക്കുന്ന കാർട്ടൂണിനു സംസ്ഥാന ലളിതകലാ അക്കാദമിയുടെ അവാർഡ് നൽകിയ സംഭവത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. ഒരു മതവിഭാഗത്തിന്റെ ചിഹ്നത്തെ ഉപയോഗപ്പെടുത്തി ഈ വിഭാഗത്തെയാകെ അപമാനിക്കുന്നതു ശരിയല്ല. ആവിഷ്കാര സ്വാതന്ത്ര്യവുമായി അതിനു ബന്ധമില്ലെന്നു ഡൽഹി കേരള ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി.
ഒരു വിഭാഗത്തെ അപമാനിക്കാൻ സർക്കാർ കൂട്ടുനിൽക്കില്ല. സർക്കാരിന് അങ്ങിനെയൊരു ഉദ്ദേശമില്ല. ഒരു മതവിഭാഗത്തെ ആ വിഭാഗത്തിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് അവഹേളിക്കുന്നതും അപമാനിക്കുന്നതും ശരിയല്ല. അതു സർക്കാരിന്റെ പേരിലാകുന്പോൾ അംഗീകരിക്കാനാകില്ലെന്ന് മുഖ്യന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments